മുല്ലനേഴി മാഷ്‌

Mullanezhi

എറണാകുളത്തു നിന്ന്‌ തൃശ്ശൂര്‍ക്കുള്ള ട്രയിന്‍ യാത്ര; ലോക്കല്‍ കമ്പാര്‍ട്ട്മെണ്റ്റില്‍. ഞാന്‍ അസോസിയേറ്റ്‌ ഡയറക്ട്ടറായി ജോലി ചെയ്യുന്ന കാലം – ഇരിക്കാന്‍ സീറ്റുകിട്ടാതെ ബാത്ത്‌റൂമിണ്റ്റെ ദുര്‍ഗന്ധവും ശ്വസിച്ച്‌ ൨ ബാത്ത്‌റൂമുകള്‍ക്കിടയില്‍ ഞെരുങ്ങി നില്‍ക്കുന്നു. പെട്ടെന്ന്‌ പുറത്താരോ അടിച്ചു – നരച്ച താടിയും, മുഷിഞ്ഞ ജുബ്ബയും, കഷണ്ടിയുമായി മുല്ലനേഴി. “കമലിണ്റ്റെ അസിസ്റ്റണ്റ്റ്‌ അല്ലേ? ‘ ഈ പുഴയും കടന്നി’ണ്റ്റെ സെറ്റില്‍ നമ്മള്‍ കണ്ടിട്ടുണ്ട്‌. തൃശ്ശൂര്‍ക്കാണോ?” – “അല്ല, ഷൊര്‍ണ്ണൂര്‍ക്ക്‌. അവിടുന്ന്‌ ഒറ്റപ്പലം” പിന്നെ തൃശ്ശൂരെത്തുന്നതുവരെ – ദീര്‍ഘനാളായി പരിചയമുള്ളയാളോടെന്ന പോലെ വര്‍ത്തമാനം – സാഹിത്യം, സിനിമ, രാഷ്ട്രീയം എല്ലാമാ ചര്‍ച്ചയിലുണ്ട്‌.

പത്തുപന്ത്രണ്ട്‌ വര്‍ഷങ്ങള്‍ക്കു ശേഷം നീലത്താമരയുടെ കാസ്റ്റിംഗ്‌ കാലം; വലുതും ചെറുതുമായ കഥാപാത്രങ്ങള്‍ക്ക്‌ നടീനടന്‍മാരെ തിരഞ്ഞെടുക്കാന്‍ എം.ടി. സാറുമായി ചര്‍ച്ച – പ്രധാന കാസ്റ്റിംഗ്‌ കഴിഞ്ഞിരുന്നു – ആല്‍ത്തറയിലെ ആശാനെന്ന കഥാപാത്രം മാത്രം ഫൈനലൈസ്‌ ചെയ്തിരുന്നില്ല – നരച്ച താടിയുള്ള ഒരു മുഖമായിരുന്നു മനസ്സില്‍ – അറിയുന്ന താടിക്കാരായ പല നടന്‍മാരുടേയും പേരുകള്‍ ഞാന്‍ സജ്ജസ്റ്റ്‌ ചെയ്തു…… പതിവുപോലെ എല്ലാം നിശബ്ദനായി കേട്ടിരുന്നു. പിന്നെ മീശയിലൊന്നു പിടിച്ചു – സംസാരത്തിണ്റ്റെ ആദ്യലക്ഷണം – പതിയെ പറഞ്ഞു “മുല്ലനേഴി”. ഞാനും അത്ഭുതത്തോടെ പെട്ടെന്നോര്‍ത്തു. ഞാനെന്തേ ആ പേരോര്‍ത്തില്ല – ആ കഥാപാത്രത്തിനേക്കാള്‍ നല്ലൊരു കാസ്റ്റിംഗ്‌ ഇല്ല – അങ്ങനെ മുല്ലനേഴി നീലത്താമരയിലെ ആല്‍ത്തറയിലെ ആശാനായി. പിന്നീട്‌ സിനിമ റിലീസ്‌ ചെയ്തപ്പോഴും അതിനു ശേഷവും അദ്ദേഹത്തിണ്റ്റെ കോളുകള്‍ വന്നു. എണ്റ്റെ പുതിയ വിശേഷങ്ങളാരാഞ്ഞും, അദ്ദേഹത്തിണ്റ്റെ വിശേഷങ്ങളറിയിച്ചു കൊണ്ടും – അവസാനത്തെ കോള്‍ വരുമ്പോള്‍ ഞാനെണ്റ്റെ വര്‍ഷാവസാന കണക്കുനോട്ടത്തിണ്റ്റെ തിരക്കിലായിരുന്നു. എനിക്ക്‌ സംസാരിക്കാനപ്പോള്‍ സമയമില്ലായിരുന്നു. “തിരിച്ചു വിളിക്കാം മാഷേ” എന്നു പറഞ്ഞ്‌ എന്തിനാണ്‌ വിളിച്ചതെന്നന്വേഷിക്കാതെ ഞാന്‍ ഫോണ്‍ വച്ചു.

അന്നു വൈകീട്ട്‌ അവിചാരിതമായി ചെന്നൈക്കു പോകേണ്ടി വന്നു – നാലഞ്ചു ദിവസത്തിനു ശേഷം നെടുമ്പാശ്ശേരിയിലെത്തി ലഗേജിന്‌ വെയ്റ്റ്‌ ചെയ്യുമ്പോള്‍ റിപ്പോര്‍ട്ടര്‍ ടി.വി യില്‍ നിന്നൊരു ഫോണ്‍. “മുല്ലനേഴി മാഷെ അനുസ്മരിക്കുമോ?” “അനുസ്മരിക്യേ എന്തിന്‌? എന്താ പരിപാടി?” ഞാന്‍ ചോദിച്ചു. ഉള്ളിലുയര്‍ന്നു വന്ന ഒരു അപകടസൂചന അമര്‍ത്തി വച്ചുകൊണ്ട്‌ വീണ്ടും ചോദിച്ചു “അനുസ്മരണമോ? എന്തിന്‌?” – കേള്‍ക്കരുതെന്നാഗ്രഹിച്ച ഉത്തരം വന്നു,” ഇന്നു പുലര്‍ച്ച – മുല്ലനേഴി അന്തരിച്ചു. ” വിശേഷങ്ങളന്വേഷിക്കുന്ന ആ ഫോണ്‍ വിളി ഇനിയുണ്ടാവില്ല; അവസാനം വിളിച്ചതെന്തിനായിരുന്നു എന്നിനി ഒരിക്കലും ഞാനറിയില്ല!

Advertisement

Friends…
New Neelathamara has now become part of Malayalam film History! The film is completing a month in theatres all over Kerala!
All of You have empowered us in making the film a genuine success… Along with my team I thank all film lovers with heartfelt gratitude..! For us there is no better celebration! You have accepted our effort and blessed us with the invaluable contribution of experiencing the work!
I want to correspond with each person who contacts this blog. As a lot of interactions are common, I am unable to respond to each comment. Please continue your support and that makes me creatively active and challenged!
Here is wishing all of you a very happy Christmas and Joy and peace all throughout 2010!!

Love
Lal Jose