മുല്ലനേഴി മാഷ്‌

Mullanezhi

എറണാകുളത്തു നിന്ന്‌ തൃശ്ശൂര്‍ക്കുള്ള ട്രയിന്‍ യാത്ര; ലോക്കല്‍ കമ്പാര്‍ട്ട്മെണ്റ്റില്‍. ഞാന്‍ അസോസിയേറ്റ്‌ ഡയറക്ട്ടറായി ജോലി ചെയ്യുന്ന കാലം – ഇരിക്കാന്‍ സീറ്റുകിട്ടാതെ ബാത്ത്‌റൂമിണ്റ്റെ ദുര്‍ഗന്ധവും ശ്വസിച്ച്‌ ൨ ബാത്ത്‌റൂമുകള്‍ക്കിടയില്‍ ഞെരുങ്ങി നില്‍ക്കുന്നു. പെട്ടെന്ന്‌ പുറത്താരോ അടിച്ചു – നരച്ച താടിയും, മുഷിഞ്ഞ ജുബ്ബയും, കഷണ്ടിയുമായി മുല്ലനേഴി. “കമലിണ്റ്റെ അസിസ്റ്റണ്റ്റ്‌ അല്ലേ? ‘ ഈ പുഴയും കടന്നി’ണ്റ്റെ സെറ്റില്‍ നമ്മള്‍ കണ്ടിട്ടുണ്ട്‌. തൃശ്ശൂര്‍ക്കാണോ?” – “അല്ല, ഷൊര്‍ണ്ണൂര്‍ക്ക്‌. അവിടുന്ന്‌ ഒറ്റപ്പലം” പിന്നെ തൃശ്ശൂരെത്തുന്നതുവരെ – ദീര്‍ഘനാളായി പരിചയമുള്ളയാളോടെന്ന പോലെ വര്‍ത്തമാനം – സാഹിത്യം, സിനിമ, രാഷ്ട്രീയം എല്ലാമാ ചര്‍ച്ചയിലുണ്ട്‌.

പത്തുപന്ത്രണ്ട്‌ വര്‍ഷങ്ങള്‍ക്കു ശേഷം നീലത്താമരയുടെ കാസ്റ്റിംഗ്‌ കാലം; വലുതും ചെറുതുമായ കഥാപാത്രങ്ങള്‍ക്ക്‌ നടീനടന്‍മാരെ തിരഞ്ഞെടുക്കാന്‍ എം.ടി. സാറുമായി ചര്‍ച്ച – പ്രധാന കാസ്റ്റിംഗ്‌ കഴിഞ്ഞിരുന്നു – ആല്‍ത്തറയിലെ ആശാനെന്ന കഥാപാത്രം മാത്രം ഫൈനലൈസ്‌ ചെയ്തിരുന്നില്ല – നരച്ച താടിയുള്ള ഒരു മുഖമായിരുന്നു മനസ്സില്‍ – അറിയുന്ന താടിക്കാരായ പല നടന്‍മാരുടേയും പേരുകള്‍ ഞാന്‍ സജ്ജസ്റ്റ്‌ ചെയ്തു…… പതിവുപോലെ എല്ലാം നിശബ്ദനായി കേട്ടിരുന്നു. പിന്നെ മീശയിലൊന്നു പിടിച്ചു – സംസാരത്തിണ്റ്റെ ആദ്യലക്ഷണം – പതിയെ പറഞ്ഞു “മുല്ലനേഴി”. ഞാനും അത്ഭുതത്തോടെ പെട്ടെന്നോര്‍ത്തു. ഞാനെന്തേ ആ പേരോര്‍ത്തില്ല – ആ കഥാപാത്രത്തിനേക്കാള്‍ നല്ലൊരു കാസ്റ്റിംഗ്‌ ഇല്ല – അങ്ങനെ മുല്ലനേഴി നീലത്താമരയിലെ ആല്‍ത്തറയിലെ ആശാനായി. പിന്നീട്‌ സിനിമ റിലീസ്‌ ചെയ്തപ്പോഴും അതിനു ശേഷവും അദ്ദേഹത്തിണ്റ്റെ കോളുകള്‍ വന്നു. എണ്റ്റെ പുതിയ വിശേഷങ്ങളാരാഞ്ഞും, അദ്ദേഹത്തിണ്റ്റെ വിശേഷങ്ങളറിയിച്ചു കൊണ്ടും – അവസാനത്തെ കോള്‍ വരുമ്പോള്‍ ഞാനെണ്റ്റെ വര്‍ഷാവസാന കണക്കുനോട്ടത്തിണ്റ്റെ തിരക്കിലായിരുന്നു. എനിക്ക്‌ സംസാരിക്കാനപ്പോള്‍ സമയമില്ലായിരുന്നു. “തിരിച്ചു വിളിക്കാം മാഷേ” എന്നു പറഞ്ഞ്‌ എന്തിനാണ്‌ വിളിച്ചതെന്നന്വേഷിക്കാതെ ഞാന്‍ ഫോണ്‍ വച്ചു.

അന്നു വൈകീട്ട്‌ അവിചാരിതമായി ചെന്നൈക്കു പോകേണ്ടി വന്നു – നാലഞ്ചു ദിവസത്തിനു ശേഷം നെടുമ്പാശ്ശേരിയിലെത്തി ലഗേജിന്‌ വെയ്റ്റ്‌ ചെയ്യുമ്പോള്‍ റിപ്പോര്‍ട്ടര്‍ ടി.വി യില്‍ നിന്നൊരു ഫോണ്‍. “മുല്ലനേഴി മാഷെ അനുസ്മരിക്കുമോ?” “അനുസ്മരിക്യേ എന്തിന്‌? എന്താ പരിപാടി?” ഞാന്‍ ചോദിച്ചു. ഉള്ളിലുയര്‍ന്നു വന്ന ഒരു അപകടസൂചന അമര്‍ത്തി വച്ചുകൊണ്ട്‌ വീണ്ടും ചോദിച്ചു “അനുസ്മരണമോ? എന്തിന്‌?” – കേള്‍ക്കരുതെന്നാഗ്രഹിച്ച ഉത്തരം വന്നു,” ഇന്നു പുലര്‍ച്ച – മുല്ലനേഴി അന്തരിച്ചു. ” വിശേഷങ്ങളന്വേഷിക്കുന്ന ആ ഫോണ്‍ വിളി ഇനിയുണ്ടാവില്ല; അവസാനം വിളിച്ചതെന്തിനായിരുന്നു എന്നിനി ഒരിക്കലും ഞാനറിയില്ല!

Advertisements

13 responses

 1. ചിലപ്പോഴൊക്കെ പറയാതെ പോയ കേള്‍ക്കാതെ പോയ ചില കാര്യങ്ങള്‍ ഒരുപാടു കാലം മനസിനെ വേദനിപ്പിച്ചു കൊണ്ടിരിക്കും….ഒരിറ്റു സമയത്തിന്റെ നഷ്ടം …..

 2. Tribute for “ALTHARAYILE AASAAN”

  Evergreen Song.

  (ഞാവല്‍പ്പഴങ്ങള്‍(1976)) ശ്യാം, മുല്ലനേഴി, യേശുദാസ്

  കറുകറുത്തൊരു പെണ്ണാണ് കടഞ്ഞെടുത്തൊരു മെയ്യാണ് (2)

  കാടിന്റെ ഓമന മോളാണ് ഞാവൽ പഴത്തിന്റെ ചേലാണ്

  എള്ളിൻ കറുപ്പ് പുറത്താണ് ഉള്ളിന്റെ ഉള്ള് തുടുത്താണ്

  ഇരുണ്ട മാനത്തു പൊട്ടിവിരിയണ ചുവന്ന പൂവ്

  കറുത്ത ചന്തത്തിനകത്തുരുകണ കനവിൻ നോവ് മാമല നീലിമ പെറ്റൊരു വെള്ളി ചോലാ

  ഈ മല പെണിന്റെ കരളിലെ രാഗ ചോല..

  കറുത്ത ചിപ്പിതൻ അകത്തുറയണ വെളുത്ത മുത്ത്

  നീയാം ചിപ്പിയിൽ നീറ്റിയെടുത്തൊരനുരാഗ സത്ത്

  കറുകറുത്തൊരു പെണ്ണാണ് കടഞ്ഞെടുത്തൊരു മെയ്യാണ്

  കാട്ടു പെണ്ണിന്റെ ഞാവൽ പഴത്തിന്റെ കരളിനുള്ളിലെ ചോപ്പാണ്… ചോപ്പാണ്…

  എള്ളിൻ കറുപ്പ് പുറത്താണ് ഉള്ളിന്റെ ഉള്ള് തുടുത്താണ്

  തെളു തെളെ കൊണ്ടലിൽ തെന്നി തെറിക്കുന്ന തിങ്കളെ പോലെ (2)

  ഒളിഞ്ഞു നോക്കി മറഞ്ഞിരിക്കും ചെമ്മല പെണ്ണ്

  സുന്ദരി നിന്നെ നിന്നിലെ നിന്നെ സ്വന്തമാക്കാൻ

  നിനമൃദം തന്നിട്ടെന്നിലെയെന്നെ അനശ്വരനാക്കാൻ

  നിന്നിൽ നിറഞ്ഞൊരനുരാഗ സത്ത് പകർന്നു തരാമോ

  എന്നിലേക്കൊന്നായ് ലയിചു ചേരാമോ നീ കാട്ടു പെണ്ണ്

  കറുകറുത്തൊരു പെണ്ണാണ് കടഞ്ഞെടുത്തൊരു മെയ്യാണ് (2)

  കാടിന്റെ ഓമന മോളാണ് ഞാവൽ പഴത്തിന്റെ ചേലാണ്

  എള്ളിൻ കറുപ്പ് പുറത്താണ് ഉള്ളിന്റെ ഉള്ള് തുടുത്താണ്

  കറുകറുത്തൊരു പെണ്ണാണ് കടഞ്ഞെടുത്തൊരു മെയ്യാണ്

  കടഞ്ഞെടുത്തൊരു മെയ്യാണ്..

  കടഞ്ഞെടുത്തൊരു മെയ്യാണ്…

 3. നേരിട്ടറിയില്ലെങ്കിലും , കേട്ടതു മുഴുവന്‍ അദ്ദേഹം വലിയ മനസ്സിന്റെ ഉടമയാണെന്നാണു , മനസ്സിലായേക്കും അവസ്ത്ഥ …നഷ്ടങ്ങള്‍ നികത്താവനാകത്തതെങ്കിലും …..അവരൊന്നും മരിക്കുന്നില്ല സാര്‍ …ഹ്യദയങ്ങളില്‍ എന്നും ജീവിച്ചിരിക്കും ..

 4. hai lalu chetta,
  mullanezhiye polulla mhaprathibakal amalayala cinema ghanarangathu ennum avashyamanu. ethra manaoharamaya varikalalu. adeeham sammanichathu.

 5. ഈ ഓ൪മ്മക്കുറിപ്പ് ബഷീറിന്റെ ബാല്യകാലസഖിയുടെ അവസാനഭാഗം മനസിലെത്തിച്ചു

 6. ഒരവധൂതന്‍ ആകുക എന്നാല്‍ പുറം ലോകങ്ങളെ ഉള്ളാല്‍ കത്തിച്ചു കളയുക എന്നാണു.മുല്ലനഴി മാഷ്‌ ഒരവധൂതന്‍ ആയിരുന്നു സര്‍ ..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s