In memoriam of Bharath GopiAdvertisements

11 responses

 1. പ്രിയപ്പെട്ട ജോസച്ചായാ,

  മലയാള സിനിമചരിത്രത്തിലെ വടവൃക്ഷമായി നിലകൊണ്ട ആ പ്രതിഭാധനന്റെി അനുസ്മരണം അത്യന്തം ഉചിതമായി.. വള്ളി നിക്കറിട്ട് നടക്കുന്ന കാലത്ത് മികച്ച സിനിമ ഏത് മോശം സിനിമ ഏത് എന്ന് വേര്തിനരിച്ചറിയാനുള്ള പരുവം ഒന്നും എന്റെ കുഞ്ഞ് തലയ്ക്കകത്ത് ഇല്ലായിരുന്നു… എനികില്‍ കൂടി ഓര്മസയില്‍ നിറഞ്ഞു നില്ക്കു ന്നു പഞ്ചവടിപ്പാലം…. ആ സിനിമ എന്നെ കുഞ്ഞിലെ കുടുകുടച്ചിരിപ്പിച്ചകോണ്ടാവാം ആ സിനിമ എന്റെ കുഞ്ഞ് മസ്തിഷ്കത്തിന്റെ ഒരു കോണില്‍ സ്ഥാനം പിടിച്ചതും…. മുടി നീട്ടി വളര്ത്തി യ ഗോപി എന്ന ആ നടനെ ഒരു ആരാധനയിലുപരി ഒരു കൌതുകത്തോടെ ആയിരുന്നു ആ കൊച്ചു ചെക്കന്‍ നോക്കി കണ്ടിരുന്നത്….
  Sarcasm, humour, serious, romantic, rough & tough ആയ വ്യത്യസ്ത മുഖങ്ങള്‍ അദ്ദേഹം നമുക്ക് മുന്നില്‍ അവതരിപ്പിച്ചു… ഒടുവില്‍ കാലയവനികയ്ക്ക് പിന്നിലേക്ക് മറഞ്ഞു എങ്കിലും അദ്ദേഹം ജീവന്‍ കൊടുത്ത ഒറ്റനേകം കഥാപാത്രങ്ങള്‍ നിലല്ക്കും …. ഒട്ടേറെ നാള്‍…..
  കലാകാരന്മാര്‍ മരിക്കുന്നില്ല….. ഒരിക്കലും..

 2. nice writing lal sir!! i visit this blog regularly now !! keep on writing! and the heroine in elsamma… looks cute. looking forward to see hows her acting. Augustine chettan nte daughter alle ..acting ariyaamaarikkkum..

  btw u smoke eh? 🙂 quit smoking lal sir… its very easy to quit – i have done it many many times… 😛

 3. നാട്യങ്ങളില്ലാത്ത നടന വൈഭവം…അതാണ്‌ ഭരത് ഗോപി.. ആ പ്രതിഭയുടെ അനുസ്മരണം ഉചിതമായി…പോസ്റ്റിനു ആശംസകള്‍

 4. “ത്രയ ” എറണാകുളത്തു സംഘടിപ്പിച്ച ‘മെയ്‌ ഫെസ്റ്റില്‍ ‘ പങ്കെടുത്ത ഒരാളെന്ന നിലയില്‍ പറയുകയാണ്‌, ഗോപി എന്ന അതുല്യ പ്രതിഭയെ അടുത്ത് പരിചയപ്പെടാന്‍ ഞങ്ങളെ പോലെ ഉള്ള പുതിയ തലമുറയില്‍ പെട്ടവര്‍ക്ക് സാഹചര്യം ഒരുക്കി തന്നതിന് നന്ദി… അവിടെ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത ജോണ്‍ പോള്‍ തുടങ്ങിയവരില്‍ നിന്നൊക്കെ ഗോപി എന്ന നടനെ കുറിച്ച് കൂടുതല്‍ അറിയുവാനും പരിചയപ്പെടുവാനും കഴിഞ്ഞു. മെയ്‌ ഫെസ്റ്റിന്റെ കണ്‍വീനര്‍ ആയിരുന്ന താങ്ങള്‍ക്ക്‌ അതിനാല്‍ നന്ദി പറയുന്നു. കൂടുതല്‍ ഇതുപോലെയുള്ള സംരംഭങ്ങള്‍ പ്രതീക്ഷിക്കുന്നു….

 5. മലയാളത്തിലെ മികച്ച നടന്‍ മമ്മൂട്ടിയോ മോഹന്‍‌ലാലോ തിലകനോ നെടുമുടിയോ മുരളിയോ എന്ന ഇന്റര്‍നെറ്റ് തര്‍ക്കവിതര്‍ക്കങ്ങളില്‍ അധികമാരുമുയര്‍ത്താത്ത പേരാണ് ഗോപിയുടേത് – തന്റെ മേത്ത് ചളി തെറുപ്പിച്ചു പോയ വാഹനത്തെ നോക്കി “എന്റൊരു സ്പീഡ്” എന്ന് പറയുന്ന ശങ്കരന്‍‌കുട്ടിയുടെ ഭാവം മാത്രം മതി ഗോപിയിലെ നടനെ മനസ്സാവരിക്കാന്‍. അയ്യപ്പനും മാമച്ചനും ദുശ്ശാസനക്കുറുപ്പും ബാലഗംഗാധരമേനോനും മറ്റും ആ വേഷപ്പകര്‍ച്ചകലയില്‍ ചിലത് മാത്രം.

  നല്ല എഴുത്ത്.

  സസ്നേഹം
  സലില്‍ | ദൃശ്യന്‍

 6. കൊടിയേറ്റം, ഓർമ്മയ്ക്കായി, മർമ്മരം,പഞ്ചവടിപ്പാലം, കാറ്റത്തെ കിളിക്കൂട്, യവനിക, പാളങ്ങൾ, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, പുന്നാരം ചൊല്ലി ചൊല്ലി….
  എന്റെ മനസ്സിൽ ഓർമ്മകളുടെ വേലിയേറ്റം….
  ഒരു ജീനിയസിന്റെ ഓർമ്മയ്ക്കു മുന്നിൽ പ്രണാമം!

 7. Thanks Lalu for sharing this. I was always mesmerised by Bharat Gopi sir . He was and is in a different plane altogether from other actors we have. I felt very sad when he was acting after his sad accident. I didnt want to see him like that.

 8. ഭരത് ഗോപി, മുരളി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, നെടുമുടി വേണു, തിലകന്‍…..ഇങ്ങനെ മലയാള സിനിമക്ക് എന്നും അഭിമാനിക്കാന്‍ കഴിയുന്ന അഭിനയ പ്രതിഭകള്‍! അതിന്റെ എണ്ണം ചുരുങ്ങി വരുന്നത് വേദനയോടെ നാം അറിയുന്നു.
  ഭരത് ഗോപിയുടെ എല്ലാ സിനിമകളും ഞാന്‍ കണ്ടീട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. പക്ഷെ ഇപ്പോള്‍ ഇതെഴുതുമ്പോള്‍ പെട്ടെന്ന് മനസ്സിലേക്ക് കടന്നുവന്നത് മനസ്സില്‍ തിങ്ങിവിങ്ങുന്ന വേദന പുറത്തു കാണിക്കാതെ ഡോക്ടറായ ഭരത് ഗോപി പ്രേം‌നസീറിനോട് പറയുന്ന ഒരു ഡയലോഗ് ആണ് (സിനിമ – വിട പറയും മുമ്പേ – ആണെന്നാണ് ഓര്‍മ്മ). “ഞാനിന്ന് എന്റെ ഭാര്യയെ കണ്ടടോ, പുതിയ ഭര്‍ത്താവുമൊന്നിച്ച്….” അപ്പോള്‍ സ്വയം നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ഗോപിയുടെ മുഖം ഇപ്പോഴും മനസ്സിലുണ്ട്… (ഇത് അദ്ദേഹത്തിന്റെ നല്ല ഒരു കഥാപാത്രമൊന്നുമല്ല, എങ്കില്‍ കൂടി)
  അദ്ദേഹത്തിനെ ഓര്‍മ്മിച്ചതിനും, അടുപ്പം ഞങ്ങളുമായ് പങ്കുവെച്ചതിനും താങ്കള്‍ക്ക് നന്ദി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s