പൂരക്കാഴ്ചകള്‍

Thrissur pooram


ഒരു തൃശൂര്‍ക്കാരനായിട്ടും ഞാന്‍ ആദ്യമായാണ്‌ തൃശൂര്‍ പൂരത്തിന്‌ പങ്കെടുക്കുന്നത്‌. പൂരങ്ങളുടെ പൂരം തീര്‍ച്ചയായും നേരിട്ട്‌ അനുഭവിക്കേണ്ടതു തന്നെയാണ്‌ എന്ന് എനിക്ക്‌ കഴിഞ്ഞ ദിവസങ്ങളില്‍ ബോധ്യമായി. സാമ്പിള്‍ വെടിക്കെട്ട്‌ മുതല്‍ ഉപചാരം ചൊല്ലിപ്പിരിയല്‍ വരെ എല്ലാ പരിപാടികളിലും പങ്കെടുക്കാന്‍ അവസരമുണ്ടായി. ലക്ഷക്കണക്കിന്‌ ആളുകള്‍ ‘സൂചികുത്താനിടയില്ലാതെ’ ഒരുമിച്ചു നിന്ന്‌ കുടമാറ്റം കാണുന്ന അപൂര്‍വ്വ ദൃശ്യം കണ്ടുകൊണ്ടിരിക്കെ അടുത്തിരുന്നിരുന്ന ഒരു മദാമ്മയുടെ ചോദ്യം കുറച്ചുനേരത്തേക്ക്‌ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കി.
Is it a festival for men?’


തിങ്ങിനിറഞ്ഞ പുരുഷന്മാര്‍ക്കിടയില്‍ സ്ത്രീകളെക്കാണാതെ അവരുടെ ഫെമിനിസ്റ്റ്‌ മനസ്സ്‌ ഉണര്‍ന്നതാവാം. നമ്മുടെ പുരുഷന്മാരെ സ്ത്രീകള്‍ അവിശ്വസിക്കുന്നു എന്നും ഇവിടെ സ്ത്രീകള്‍ സുരക്ഷിതമായ ഉയരത്തില്‍ ഇരുന്നെ പൂരം കാണാറുള്ളൂ എന്നും ഞാനവരോട്‌ പറഞ്ഞില്ല. കാരണം എനിക്ക്‌ മലയാളി പുരുഷന്റെ മാനം കാക്കേണ്ടതുണ്ടല്ലോ!!
Advertisements

19 responses

 1. ശരിയാണ്. നമ്മുടെ തൊടിയിലെ ഇലകളുടെ കുടമാറ്റങ്ങള്‍ പലപ്പോഴും നമ്മള്‍ അറിയാറില്ല. പലപ്പോഴും ഞാനും ആഗ്രഹിച്ചിട്ടുണ്ട് തൃശ്ശൂര്‍ പൂരം കാണണമെന്ന്. കഴിഞ്ഞിട്ടില്ല.

 2. 🙂 അത് എന്തായാലും നന്നായി.

  പറഞ്ഞത് സത്യം തന്നെ. ഹാവൂ… ആലോചിക്കാനേ വയ്യ. അത്തരം ഒരു തിരക്കിനിടയില്‍ ഇറങ്ങി നിക്കുന്ന അവസ്ഥയെ കുറിച്ച് ആലോചിക്കാന്‍ തന്നെ!

 3. കണ്ടു കഴിഞ്ഞ വര്‍ഷം.

  ആറ്റുകാല പൊങ്കാല സ്ത്രീകള്‍ക്കെന്നത് പോലെ ഇത് പുരുഷന്മാര്‍ക്ക് മാത്രമായുള്ളതാണെന്ന് പറയായിരുന്നു.

 4. മുറ്റത്തെ മുല്ലയ്ക്കു മണം വേണമെങ്കില്‍ മയ്ഡ് ഇന്‍ ചയിന എന്നോ മറ്റോ സ്റ്റിക്കര്‍ ഒട്ടിക്കേണ്ടിവരും.
  ബുര്‍ജ് ഘലീഫ ഉല്‍ഘാട്നം കണ്‍ടതിനു ശേഷമാണ്‍ ത്രിശൂര്‍ പൂരം കാണാന്‍ സാറിനു സൗകര്യം കിട്ടിയത് എന്നത് ആശ്ചര്യ ജനകം.
  സാറിനെപോലെ ഉലകം ചുറ്റുന്ന ഒരു ഡയറക്റ്റര്‍,സിനിമയില്‍ ഗ്രാമ ഭംഗി വേണ്ടുവോളം കാണിക്കുന്ന ഒരാള്‍ ഒരുമാസം കേരളം കാണാനായി ഒരുയാത്ര നടത്തണം.സാര്‍ കണ്ടാല്‍ അടുത്തസിനിമകളിലൂടെ ഞങള്‍ക്കും അതു കാണാനൊരു പക്ഷേ അവസരമുണ്ടാകും.

 5. ഞാനും ഒരു തൃശൂര്‍കാരന്‍ ആണ് … കൊല്ലങ്ങളായി തൃശൂര്‍ പൂരം മുടങ്ങാതെ കാണാന്‍ ഭാഗ്യം ഉണ്ടായിട്ടുണ്ട് …
  ലാല്‍ ജോസ് നെ തൃശൂര്‍ C.M.S സ്കൂളില്‍ കണ്ടു എന്നോകെ കൂട്ടുകാര് പറഞ്ഞു കേട്ടു .. ഇ പ്രാവിശ്യം തമ്മില്‍ കാണാന്‍ കഴിഞ്ഞില്ല …അടുത്ത പൂരത്തിന് കാണാം എന്ന് കരുതുന്നു ..
  പിന്നെ ഭായ് ..ആ മദാമ്മ ..പറഞ്ഞതില്‍ കാര്യമില്ലാതില്ല … തൃശൂര്‍ പൂരത്തിന് സ്ത്രീകള്‍ കുറവാണു …കാരണം പൂരത്തിന് പുരുഷന്മാര് കൂടതല്‍ ആണ് എന്നത് തന്നെ 🙂 //ആ പോട്ടെ ഇ ചോദ്യങ്ങള്‍ ഒക്കെ വരും കാലത്ത് അപ്രസക്തമാവട്ടെ .. തുല്യ പങ്കാളിത്തത്തോടെ സ്ത്രീയും പുരുഷനും തൃശൂര്‍ പൂരം ആഘോഷിക്യുന്ന ഒരു നാള്‍ അടുത്ത്തന്നെ ഉണ്ടാവട്ടെ …

 6. പ്രിയപ്പെട്ട ജോസച്ചായാ ,

  പൂര വിശേഷങ്ങള്‍ക്ക് ഇടയിലൂടെ ഒരു ഫലിത രൂപേണ താങ്കള്‍ പറഞ്ഞത് ഒരു സാമൂഹിക പ്രശനം തന്നെ. ആള്‍ക്കൂട്ടത്തിന്‍ ഇടയില്‍ അമ്മയും പെങ്ങളും ഒഴികെ ഏതു സ്ത്രീയെ തൊട്ടാലും ആ സ്പര്‍ശന സുഖം മനസ്സില്‍ നുകരുക ആണ് ഞാന്‍ ഉള്‍പ്പെടുന്ന പുരുഷ സമൂഹത്തിന്റെ ഒരു രീതി. കാടടച്ചു വെടി വയ്ക്കുക അല്ല… നല്ലവര്‍ ഇല്ല എന്നും അല്ല…. നല്ലതെന്ന് പറയിക്കാന്‍ ബുദ്ധിമുട്ടും…എന്നാല്‍ മോശം എന്ന് പറയിക്കാന്‍ വളരെ എളുപ്പവും ആണ്. നിര്‍ഭാഗ്യവശാല്‍ മോശമായവയാണ് ഏറെയും… അത് ഒരു പക്ഷെ മാറിയ ജീവിത രീതികള്‍ കൊണ്ടാവാം… ഓര്‍കുട്ടും ഫേസ് ബുക്കും, ചാറ്റും, dual സിം ഉള്ള ക്യാമറ ഫോണ്‍ ഉം bluetoothum എല്ലാം നമ്മുടെ ജീവിതം തകിടം മറിച്ചിരിക്കുന്നു… സ്ത്രീകള്‍ക്ക് toilet ഇല്‍ പോലും ഭയപ്പാടോടെ പോവേണ്ട അവസ്ഥ… അടച്ചിട്ട മുറിയില്‍ ചാറ്റിലൂടെ ഇന്റെര്‍നെറ്റിലൂടെ സുഖം തേടുന്ന യുവത്വം… സമൂഹ നന്മയ്ക്കും ഉന്നമനതിനുമായ് കണ്ടുപിടിക്കപ്പെട്ട ഒട്ടു മിക്ക സാങ്കേതികതയുടെയും ഗുണ വശങ്ങളെക്കാള്‍ എങ്ങിനെ അതിനെ ദുരുപയോഗം ചെയ്യാം എന്ന് റിസര്‍ച്ച് നടത്തുകയാണ് പലരും. എല്ലാം കൂടി ചേരുമ്പോള്‍ താങ്കളുടെ ആശങ്ക അസ്ഥാനത്തല്ല …..

  സ്നേഹപൂര്‍വ്വം
  salmvk

 7. ശരിയാണ് ലാല്‍ ജോസ് സര്‍…
  പുരുഷന്മാര്‍ തന്നെയാണ് പുരുഷന്മാരുടെ മാനം കാക്കേണ്ടവര്‍.

 8. ഈ തിരക്കുകള്‍ക്കിടയില്‍ പുരുഷന്മാര്‍ക്ക് തന്നെ മര്യാദയ്ക്ക് നില്‍ക്കാന്‍ പോലും പറ്റില്ല. പിന്നെങ്ങനെയാ?

 9. ചുരുങ്ങിയ വാക്കുകളില്‍ കേരള സ്ത്രീകള്‍ പുരുഷന്മാരില്‍ നിന്നും എത്രമാത്രം ‘ഉയരത്തില്‍’ അകന്ന്‍ നില്‍ക്കുന്നതിന്റെ പൂരച്ചിത്രം താങ്കള്‍ ഭംഗിയായി പറഞ്ഞു.

 10. താങ്കളെ ഒരു പൂരക്കാഴ്ചയാക്കി മാറ്റിയ മനോരമയുടെ പിടലിക്കിട്ടു ഒന്ന് കൊട്..

 11. ചില സത്യങ്ങള്‍ പറയാതിരിക്കുന്നതാ ഭേദം… ചക്കര ഭരണിയില്‍ കയ്യിട്ടാല്‍ നക്കാതിരിക്കാന്‍ പറ്റുമോ…?

 12. പൂര നാളുകളില്‍ ആദ്യമായാണു ഇത്തവണ പൂരപ്പറമ്പിലെത്തുന്നത്. പൂരത്തിനു രണ്ടു നാള്‍ പിന്നെയും ബാക്കി.ഒരു ഇടക്കാല വിശ്രമമായി കിട്ടിയ മൂന്നു മണിക്കൂറുകള്‍ ചെലവിടാനായി പ്രദര്‍ശനകവാടത്തിനു മുന്‍പിലെ ആല്‍ത്തറകളിലൊന്നില്‍ ക്യാമറയും തുറന്ന് കുറെ ഇരുന്നു. കോര്‍പറേഷന്‍ വക മാടുകളുടെ ശല്യം ശരിക്കുമുണ്ട് അവിടെ.!
  തികച്ചും ഗ്രാമീണരായ ഒരു കൂട്ടം, സ്ത്രീകളും കുട്ടികളും തൊഴുതുമടങ്ങുന്ന നേരത്തായിരുന്നു ഒരു പാവം പശുവിനെ മാനഭംഗപ്പെടുത്താനായി പത്തിരുപത് മൂരികള്‍ (കാളകള്‍) ഒരു ഭാഗത്ത് നിന്നു ഓടി വന്നത്…. പശു വളരെ ദൂരത്തായിരുന്നു…
  ഭക്തജനങ്ങളിലെ സ്ത്രീകള്‍ പശുവിനെ കണ്ടില്ലായിരുന്നു… ആര്‍പ്പ് വിളികള്‍ ഉയര്‍ന്നു…ആരോ ഉറക്കെ പറഞ്ഞു: ചുവന്ന ഷര്‍ട്ടൂരിയിടാന്‍!! കൂട്ടത്തിലെ തടിമാടനായ ബാലന്‍ ധരിച്ചത് ചുവന്ന ഷര്‍ട്ടായതിനാല്‍ സ്ത്രീകളും അതു കേട്ട് ഉറക്കെ നിലവിളിച്ചു….
  ഒരു അന്യന്‍ അവസ്ഥ!! കൊച്ചിന്‍ ഹനീഫയെ പോലെ ചെറുക്കന്‍ മുന്‍പിലും മാടുകള്‍ പിന്നിലും….ചെറുക്കന്റെ അപ്പുറത്താണു പശു ഓടിക്കൊണ്ടിരുന്നത്….!! ആഓട്ടത്തില്‍ ചെറുക്കനെ വളരെ പിന്നിലാക്കിയിട്ട് കാളകള്‍ ഓടിമറഞ്ഞു…. ചെറുക്കനെ ഒന്നു ഗൗനിക്കുകപോലും ചെയ്യാതെ!!
  പിന്നെ എല്ലാവരുടേയും ചിരിയാണവിടെ….
  ഞാന്‍ എടുക്കാന്‍ മടിച്ചു. അതിന്റെ പേരില്‍ പ്രശ്നം വേണ്ടാന്നു കരുതി. സ്ത്രീകളാണു അവിടം….!!
  ആ വിഷമത്തിലിരിക്കുമ്പോള്‍ ഒറ്റനോട്ടത്തിലെ സിനിമയിലൊക്കെ കാണുന്ന മാതിരി വില്ലന്‍ ടൈപ്പില്‍ ചിലര്‍ നടന്നു വരുന്നു…. അതില്‍ കറുത്ത റ്റീ ഷര്‍ട്ടും ചെഗുവേരയുടെ ചിത്രമുള്ള കറുത്ത് നീണ്ട ചുരുളന്‍ മുടിയുള്ള യുവാവിനെ പ്രത്യേകം ശ്രദ്ധിച്ചു…. ക്വട്ടേഷന്‍ റ്റീമായിരിക്കുമോ?
  കണ്ണുകള്‍ ആ കൂട്ടത്തെ പിന്തുടര്‍ന്നു…
  അതില്‍ ഒരാളുടെ കയ്യില്‍ വലിയ ട്രൈപ്പോഡ്!!
  പിന്നെ വലിയ ക്യാമറ!!
  പരസ്യത്തിനു ചീത്രീകരിക്കാന്‍ വന്നവരായിരിക്കുമെന്ന് കരുതി… അവിടെ കളിപ്പാട്ടം (ഹെലിക്കൊപ്റ്റര്‍) വില്‍ക്കുന്ന ബാലനെയും മാലയും മറ്റും വില്‍ക്കുന്ന ബാലികയേയും വിളിച്ച് പ്രദര്‍ശനകവാടത്തിനു മുന്‍പിലിരുത്തി ഷൂട്ടു ചെയ്യുന്ന സംഘം….
  ദൈവമെ!! ഇതാ…. മുന്‍പ് തേടി നടന്ന ലാല്‍ജോസ്!!
  ”ഇത് സിനിമയോ?”
  ”അല്ല പൂരത്തിനു വേണ്ടി…..”
  ക്യമറാമാന്‍
  ഒരു സ്റ്റാര്‍ട്ടും കട്ടും…
  പിന്നെ ക്യാമറയുമായി അവര്‍ മറ്റൊരിടത്തേയ്ക്ക്….
  വെറുതെ….. നാടോടിക്കാറ്റിലെ വിജയനാവേണ്ടാന്ന് കരുതി ആ അത്ഭുതം നോക്കി നിന്നു…..
  എന്റെ പൂരാനുഭവം……

 13. ഒന്നാമത് തിരക്ക്. പിന്നെ മദാമ്മ പറഞ്ഞപോലെ പുരുഷന്മാരുടെ ഒരു പൊടിപൂരം. പിന്നെങ്ങനെ? എന്നാലും ഒരു പ്രാവശ്യം പൂരം കാണാന്‍ ഭാഗ്യമുണ്ടായി. ഭര്‍ത്താവിന്റെ സുരക്ഷിത വലയത്തില്‍ നിന്നുകൊണ്ട്.

 14. മാഷെ ഒരു പൂരക്കാഴ്ച്ച ദേ “കലാവല്ലഭൻ.ബ്ലോഗ്സ്പോട്ട്.കോം” ഇവിടെയുമുണ്ട്. സമയം പോലെ ഒന്നു കാണാൻ ശ്രമിക്കുക.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s