ഹനീഫ്ക്ക

ഈ ബ്ലോഗ്‌ എഴുതാന്‍ തീരുമാനിച്ചതിന്‌ ശേഷം ആദ്യ ഘട്ടങ്ങളില്‍ ഒരുപാട്‌ അനുസ്മരണങ്ങള്‍ എഴുതേണ്ടി വന്നു. ലോഹിയേട്ടനും മുരളിച്ചേട്ടനും രാജന്‍ പി ദേവും അനുസ്മരണങ്ങള്‍ക്കപ്പുറത്ത്‌ എന്റെ സിനിമാജീവിതവുമായി ബന്ധപ്പെട്ടവരായിരുന്നു. ഒരു ഇടവേളക്കു ശേഷം വീണ്ടും ഒഴിഞ്ഞുപോകലുകള്‍ ആരംഭിച്ചിരിക്കുകയാണ്‌. ഒരു സിനിമാ പ്രവര്‍ത്തകന്‍ മരിച്ചുപോയി എന്നു കേള്‍ക്കുമ്പോള്‍ മലയാളികളിപ്പോള്‍ ഒട്ടൊരു കൗതുകത്തോടെ ചോദിക്കുന്ന ചോദ്യം – ലിവര്‍ സിറോസിസ്‌ ആയിരുന്നോ എന്നാണ്‌. ‘അതെ’ ഹനീഫ്ക്ക എന്ന കൊച്ചിന്‍ ഹനീഫയ്‌ക്ക്‌ കരള്‍ രോഗമായിരുന്നു. പക്ഷെ ഒരു വലിയ വിഭാഗം ആളുകളുടെ മുന്‍വിധിപോലെ അത്‌ മദ്യപാനം കൊണ്ടായിരുന്നില്ല. ജീവിതത്തിലൊരിക്കലും ഒരു തുള്ളി മദ്യം പോലും കഴിച്ചിട്ടില്ലാത്ത ആളായിരുന്നു ഹനീഫ്ക്ക. ഹോമിയോ മരുന്നുപോലും ആല്‍ക്കഹോള്‍ കലര്‍ന്നിട്ടുണ്ട്‌ എന്ന ഒറ്റക്കാരണത്താല്‍ ഒഴിവാക്കിയ ശുദ്ധന്‍.
പുറം നാടുകളിലെ യാത്രകള്‍ക്കിടയില്‍ കണ്ടുമുട്ടുന്ന മലയാളികളില്‍ പലരും ആദ്യം നമ്മളെ പരിചയപ്പെട്ടാലുടന്‍ ദു:ഖം ഘനീഭവിച്ച മുഖത്തോടെ പറയും “ഹനീഫ്ക്കയുടെ മരണം ഒരു വലിയ നഷ്‌ടമാണ്‌” എന്നിട്ട്‌ അദ്ദേഹം അഭിനയിച്ച ഒന്നോ രണ്ടോ സിനിമകളിലെ കഥാപാത്രങ്ങളെക്കുറിച്ച്‌ പറയും. കണ്ണുകളുല്‍ നമുക്ക്‌ വ്യക്തമായി വായിക്കാവുന്ന വന്യമായ സന്തോഷത്തോടെ അടുത്ത ചോദ്യം “നല്ല വെള്ളായിരുന്നു അല്ലേ?” പലപ്പോഴും ആരാധനയും സ്നേഹവും ഇഷ്ടവുമൊക്കെ മനസ്സിലുള്ളപ്പോഴും പുറത്തു കാണിക്കുമ്പോഴും എവിടെയോ ഒരു കോണില്‍ ഒരു ചെറിയ അസൂയയോ പകയോ അരാധകര്‍ സൂക്ഷിക്കുന്നില്ലേ എന്നു തോന്നും – അതുകൊണ്ടു തന്നെയാവണം ഈ ദുബായി ട്രിപ്പില്‍ പതിവുപോലെ അടുത്തുവന്ന് കുശലപ്രശ്നങ്ങള്‍ക്ക്‌ ശേഷം കൊച്ചിന്‍ ഹനീഫയുടെ മരണം വലിയ നഷ്‌ടമാണെന്ന് പറഞ്ഞ മലയാളിയോട്‌, “ആര്‍ക്ക്‌?” എന്നെനിക്ക്‌ ചോദിക്കേണ്ടി വന്നത്‌. കൊച്ചിന്‍ ഹനീഫ എന്ന നടന്റെ, സംവിധായകന്റെ, തിരക്കഥാകൃത്തിന്റെ മരണം കൊണ്ടുള്ള യഥാര്‍ത്ഥ നഷ്‌ടം സിനിമയ്‌ക്കോ സുഹൃത്തുകള്‍ക്കോ പ്രേക്ഷകര്‍ക്കോ അല്ല, അദ്ദേഹം ഭൂമിയില്‍ തനിച്ചാക്കിപ്പോയ ഭാര്യയ്‌ക്കും കുഞ്ഞു മക്കള്‍ക്കുമാണ്‌. ആരാധകരും മാധ്യമങ്ങളും അടുത്ത മരണത്തിലനുശോചിക്കാന്‍ – ആ മരണത്തിനു പുറകില്‍ മദ്യമാണോ എന്നറിയാന്‍ കാത്തിരിക്കുകയാണ്‌.

Advertisements

19 responses

 1. Hello Sir,

  Nice one …You are correct. Only the people who lived with him will feel the loss. Bharyakkum makalkkum…

  This is the best tribute you can give to Haneefa.

 2. Dear Lal Jose,

  This blog is realy touching. When ever an actor die people have a pre – coceived notion that all actors are addicted to alcahol, don’t know y it is so. As you said people have a small percentage of jelous on stars or always wish to hear all actors are alcaholic. As u said in the last line, i told my friend after haneefas death. Its a big loss for his wife & 2 little kids also very close friends. Media says its big loss for max 2 days also on the anniversary..Fans think abt the their actor only when they watch ceratin clips..When I saw the flash news sathyamaayum kannu nirannu poyirunnu..we love all our actors very much..no one have an alternative!

 3. Exactly..!I am able to understand ur feelings.. for most of the ppl, Haneef-kka’s death is just a “news” . only ppl who are close to him wud feel the loss. മലയാള cinema ക്ക്‌ ഒരു നഷ്ടം കൂടി. എനിക്ക്‌ അദ്ദേഹത്തിന്റെ acting വളരെ ഇഷ്ടം ആയിരുന്നു.

 4. Your words, especially the last lines about the loss of his family was very touching. Unfortunately, death also is a reason for celebration for us. Especially if he or she was a celebrity. Your words from heart were well said. Thanks

 5. sathyamanu ningal paranjathu………nashtam sharikkum addehathinte randu kunhungallkku bharyakkumanu……….

  I like his two kids………..I know the feelings what his family was facing……..all his family was depend upon him……now what to do…….fate……..

 6. ലാലു ഏട്ടാ,

  ഒരു സുഹൃത്തിന്റെ മനസ്സും, വേദനയും എനിക്ക് ഈ പോസ്റ്റില്‍ കാണാം. എന്നാലും ഹനീഫിക്കയുടെ മരണം നിറഞ്ഞ വേദനയോടെ ഏറ്റുവാങ്ങിയ ഒരു സമൂഹത്തിന്റെ ആത്മാര്‍ഥതയെ മുഴുവന്‍ അടച്ചു ആക്ഷേപിക്കുന്ന ഈ രീതി ശരിയാണോ? അദ്ദേഹം മദ്യത്തില്‍ നിന്നും, ഹോമിയോ മരുന്നില്‍ നിന്നും പോലും കാത്തിരുന്ന അകലം അടുത്ത സുഹൃത്തായ താങ്കള്‍ക്ക് അറിയാവുന്നത് പോലെ സാധാരണ ജനങ്ങള്‍ക്ക്‌ അറിയണം എന്നില്ലല്ലോ.വയലാര്‍ ന്റെ കാല്ഖട്ടം മുതല്‍ തന്നെ എത്ര മഹാന്മാരായ സിനിമക്കാരെ മദ്യം അപഹരിചിട്ടുന്ടല്ലോ. ഈ അസുഖം മദ്യപാനവും ആയി ബന്ധപ്പെട്ടതാണ് എന്ന തെറ്റിധാരണ മറ്റെന്ടത് ആവശ്യമാണ്‌ എന്നാലും ഒരു ഊഹം, ഒരു സംശയം അതിനെ ഇത്ര പഴിയ്ക്കെന്ട കാര്യം ഉണ്ടോ?

  ലാലേട്ടന്‍ അഭിമാനപൂര്‍വം പറയുന്നത് കേട്ടിട്ടില്ലേ? ഇല്ലെങ്കില്‍ നോക്കൂ http://www.youtube.com/watch?v=psZH5PESqaM . ലാലു എട്ടന്റെ തന്നെ മറ്റു പല പോസ്റ്റ്‌ കളിലും കൂടലുകളെ പറ്റി പറയുന്നുണ്ടല്ലോ? അതിലോന്നുമില്ലാത്ത ഒരു ദുരുദ്ദേശം ഈ പറഞ്ഞ ചോദ്യത്തില്‍ കാണേണ്ടതുണ്ടോ? ഒരു കുടുംബാങ്ങതിന്റെ വേര്‍പാട് പോലെ ഈ മരണം എട്ടു വാങ്ങിയ ഒരു ജനതയ്ക്ക് വേണ്ടി യാണ് ഈ മറുപടി.

  സസ്നേഹം,
  ഉണ്ണി

 7. എല്ലാ സിനിമാ സ്നേഹികളും അങ്ങനെ ആണ് എന്ന് കരുതുന്നതും തെറ്റല്ലേ? (നിങ്ങള്‍ സിനിമാക്കാര്‍ക്കും പ്രേക്ഷകരെ കുറിച്ച് മുന്‍വിധികളില്ലേ?) കൊച്ചിന്‍ ഹനീഫ എന്ന മഹാനടന്റെ മരണ വാര്‍ത്ത ഒരു ഞെട്ടലോടെ കേട്ട വ്യക്തിയാണ് ഞാന്‍. അദ്ദേഹം മദ്യപിച്ചിരുന്നുവെങ്കിലും ഇല്ലെങ്കിലും ഒരു കലാ സ്നേഹിയെ സംബന്ധിച്ചിടത്തോളം അതൊരു വിഷയമല്ല.

  അദ്ദേഹത്തിന്റെ വിയോഗം ഇപ്പോഴും പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല.

 8. whether he used to drink, is a concern of his family only. they are the people who lost. others only has to admire his talent and they should not go personal about it. let the artist or writer live his life as he wishes.
  whether haneef or gireesh or any others used to drink or not is my concern but i admire them as creative minds

 9. Hai Laalu chetta….Well said…

  I always think this, coz the way our people taking the matter’s. I will say, rather than a tribute, our malluz are celebrating such painful situations.

  They want to see the starts who all are coming.

  I don’t him personally, even though, I was very sad when i heard Hanifikas death. Coz fist instance, his two little cute daughters face came to my mind. Coz, my daughter Angelina is also in the same age.

  I told my wife, the children’s face is always popping-up in my mind.

  It is true that Hanifikas death is a great loss for Malayalam cinema. But it is only for a short period and it will side line in the annual remembrance day.

  But the real loss is for his wife and kids. And his close friends…

  But how, the two little angels will know their fathers love.

  It was too early..the God almighty had taken him back……

 10. നല്ല വിവരണം. ഒരു തെറ്റിദ്ധാരണ മാറിക്കിട്ടി. thanks

 11. Lal Jose sir,

  thanks for sharing your experience in Film Industry with us….

  keep on posting…becoz I am person who wants to become a part of this industry but still its a wonder land for me….

  ~ a e k a n

 12. dear laljose sir,

  greatings from fr. vineesh from delhi,

  unfortunetly i couldnot be in that location though u had promissed me a chance. my exams are over on media studies and preparing for further studies. waitng for ur next movie. best wishes

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s