വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍

ജനുവരി മുപ്പത്‌, മുപ്പത്തിയൊന്ന്- ഈ തീയതികള്‍ എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളായിരുന്നു – എന്നും. എന്റെ മാതാപിതാക്കള്‍ തൃശൂര്‍ ജില്ലയിലെ വലപ്പാടെന്ന തീര ദേശ ഗ്രാമത്തില്‍ നിന്നുള്ളവരാണ്‌. അവിടുത്തെ ഇടവകപള്ളിയിലെ മദ്ധസ്ഥന്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാളാണ്‌ ആ രണ്ട്‌ ദിവസം. ഇരുപത്തിയൊന്നാം വയസ്സില്‍ സിനിമയില്‍ ചേക്കേറുന്ന വരെ എല്ലാ തിരുനാളുകള്‍ക്കും ഞാന്‍ പങ്കെടുത്തു. സിനിമയുടെ ഭാഗമായതിനു ശേഷം ജോലിത്തിരക്കുകള്‍ കാരണം പെരുന്നാള്‍ കൂടാന്‍ ഒരിക്കലും സാധിച്ചിട്ടില്ല. വിവാഹം കഴിഞ്ഞ്‌ ഒരേ ഒരു പ്രാവശ്യം മാത്രമെ ഞാന്‍ പെരുന്നാള്‍ കൂടാന്‍ പോയിട്ടുള്ളു. പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം ഞാനും ഭാര്യയും മക്കളും ഈ വര്‍ഷത്തെ തിരുന്നാളില്‍ പങ്കെടുക്കാന്‍ വലപ്പാട്ടേക്ക്‌ പോയി. എന്റെ അമ്മയെ അമ്മയുടെ സഹോദരന്റെ മക്കളായ ജിഷനും ജിഷിയും വലപ്പാട്ടേക്ക്‌ കൊണ്ടുവന്നിരുന്നു. എന്റെ അപ്പന്റെയും അമ്മയുടെയും ബന്ധുക്കളില്‍ മിക്കവരും വലപ്പാടാണുള്ളത്‌. പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഈ പെരുന്നാള്‍ അവരെ എല്ലാം കാണാനുള്ള നല്ലൊരവസരമായി. മുപ്പതാം തീയതി വൈകുന്നേരം ആയിരുന്നു ഈ വര്‍ഷത്തെ അമ്പു പെരുന്നാള്‍. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു ചടങ്ങാണത്‌. വലപ്പാടുള്ള എല്ലാ യുവാക്കളും ജാതി മത ഭേദമെന്യെ പങ്കെടുക്കുന്ന ഒരു ആഘോഷവുമാണത്‌. ഇത്തവണ എടമുട്ടം എന്ന സ്ഥലത്തെയും പരിസര പ്രദേശങ്ങളിലെയും “പൂയം” തലേദിവസമായിരുന്നതിനാല്‍ അമ്പു പെരുന്നാളിനു താരതമ്യേന തിരക്ക്‌ കുറവായിരുന്നു. എന്റെ മക്കള്‍ ആദ്യമായാണ്‌ ഈ പെരുന്നാള്‍ കാണുന്നത്‌. ഞങ്ങള്‍ പ്രദക്ഷിണത്തോടൊപ്പം കുറേ ദൂരം സഞ്ചരിച്ചു. ആളുകളുടെ കുറവുകൊണ്ട്‌ പ്രൗഢി കുറഞ്ഞുപോയ ആ ഘോഷയാത്രയില്‍ ഇത്തവണ എന്റെ സാന്നിദ്ധ്യം വേണമെന്ന് സെബസ്ത്യാനോസ്‌ പുണ്യവാളന്‍ ആഗ്രഹിച്ചിരുന്നത്‌ പോലെ തോന്നി. അല്ലെങ്കില്‍ ഇത്രയേറെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഈ പെരുന്നാള്‍ തന്നെ ഞാനെന്തിനു തിരഞ്ഞെടുത്തു?
Advertisements

4 responses

 1. its so great to know that great persons still keep their feet on earth. ur thisand the earlier post regarding nostalgic old days shows clearly how u can still make films which can touch hearts of common people.Even when u have reached this stage , u still remember those initial days with luv…
  i just wanna say that let god bless u and ur family…

  regards
  lekshmi

 2. Festivals are always the brightsts spots in our childhood memories, especially when you hail from a village. I’d miss Onam and Christmas, but not the temple festival in my village every year. Sir, good to know that you also treasure similar memories.

 3. lal sir ,,namskaram und,,,,,,,,,,,,,,,,,,ente peru,,sandeep malayalthil type cheyammm ,,,karnamm,,,, eelavarum english type cheyumbol oru variety vende,,e,, blogil valapad enna a kochu grammathe kurichu paramarshichutd,,,,,,,valapad ennum malyala cinemayile ekkalethyum super duper hit cinema, chemeen ,shoot cheyta nadu,,,malyala cinemayile,,,philomina chechi janicha nadu,,,,,,,,pinne edamuttam poorammm njagalude ok mansinte ustavagl annu atu pole vlapad palli perunallum..,,,oru pad santoshm und njgalude kochu grmmthe kurichu parjathil,,,,,,,,,,,,,,,,,,,,,, ellavarum past ne marakan sramikuna e kalathu,,,past ne orthu paryan ulla mansu thnane valiya oru bagyama ,,,,,,,,putum kadlayum,,,parippuvadyum kattn chayayum,,pazmporiyum bondayum,,,inellam orma matrm,,,,innipo break fast nu,,ellavrkum..cappuccino vennam,,evenig pizza vennam,,,,dinner,,,,italian fine dine pasta vennamm,,,,,arku aree kuutapeduthan kaziyum,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

  regards ,
  sandeep valapad,,

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s