കേരളാ കഫേയും ഞാനും

‘കേരള കഫേ’ റിലീസായി. പത്തു സംവിധായകര്‍, പത്തും പന്ത്രണ്ടും മിനിട്ടുകള്‍ വീതമുള്ള പത്തു സിനിമകള്‍. കേരള കഫേയുടെ പത്ത്‌ മിനിട്ടുള്ള ഒരു കഷ്ണം എന്റേതാണ്‌, ‘പുറംകാഴ്ചകള്‍’. സിനിമയുടെ വേള്‍ഡ്‌ പ്രീമിയര്‍ അബുദാബി ഗവണ്‍മെന്റിന്റെ മിഡിലീസ്റ്റ്‌ ഫിലിം ഫെസ്റ്റിവലില്‍ ആയിരുന്നു. സിനിമ കഴിഞ്ഞു മലയാളികളും വിദേശികളും അടങ്ങുന്ന പ്രേക്ഷകരുടെ നിലയ്‌ക്കാത്ത കൈയടികള്‍ കേള്‍ക്കുമ്പോള്‍ എനിക്കോര്‍മ്മ വന്നത്‌ വര്‍ഷങ്ങള്‍ക്കു മുമ്പു എന്റെ സ്കൂള്‍ ജീവിത കാലത്തെ ഒരു സംഭവമാണ്‌.

ഞാനന്ന് ഒറ്റപ്പാലം എന്‍.എസ്‌.എസ്‌. ഹൈസ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുകയാണ്‌. അന്ന് ഞങ്ങളുടെ സ്കൂളില്‍ 5എ ഇംഗ്ലീഷ്‌ മീഡിയവും മറ്റ്‌ ഡിവിഷനുകള്‍ മലയാളം മീഡിയവുമാണ്‌. ഞാന്‍ മലയാളം മീഡിയത്തിലായിരുന്നു. മലയാളം മീഡിയംകാരും ഇംഗ്ലീഷ്‌ മീഡിയംകാരും തമ്മില്‍ ശത്രുത നിലനിര്‍ത്തിയിരുന്നു. ഇംഗ്ലീഷ്‌ മീഡിയംകാര്‍ സാമ്പത്തികമായി ഉയര്‍ന്ന കുടുംബങ്ങളിലെ അംഗങ്ങളും ഭാവിയില്‍ സമൂഹത്തില്‍ ഉയര്‍ന്ന നിലയിലെത്താന്‍ വിധിക്കപ്പെട്ടവരാണെന്ന ഒരു ധാരണ മലയാളം മീഡിയംകാരായ ഞങ്ങളുടെ അപകര്‍ഷത നിറഞ്ഞ മനസ്സിലുണ്ടായിരുന്നതാണ്‌ വൈരാഗ്യത്തിന്റെ കാരണം. 5എയിലെ കറുത്തുതടിച്ച സത്യന്‍ കാട്ടാന (കാട്ടാന അവന്റെ വീട്ടു പേരാണ്‌). ആളൊരല്‍പം ചട്ടമ്പിയാണ്‌. മെലിഞ്ഞ്‌ ഉയരം കുറഞ്ഞ്‌ ശാരീരികമായി ദുര്‍ബലനായിരുന്ന ഞാന്‍ അന്ന് സ്ഥിരമായി കാണുന്ന സ്വപ്നം, കരാട്ടേ പഠിച്ച്‌ സത്യനെ സ്കൂള്‍ ഗ്രൗണ്ടില്‍ മലര്‍ത്തിയടിക്കുന്നതായിരുന്നു.

അക്കാലത്ത്‌ ഞങ്ങളുടെ സ്കൂളില്‍ പുറത്ത്‌ സ്ഥിരമായി രണ്ട്‌ ഐസ്‌ ഫ്രൂട്ട്‌ വില്‍പ്പനക്കാര്‍ വരുമായിരുന്നു. രാവിലെയും ഉച്ചയ്‌ക്കുമുള്ള ഇന്റര്‍വല്‍ സമയത്ത്‌ കയ്യില്‍ കാശുള്ള കുട്ടികള്‍ പുറത്തുപോയി ഐസ്‌ ഫ്രൂട്ട്‌ വാങ്ങിത്തിന്നുമായിരുന്നു. ഏറ്റവും വിലകൂടിയത്‌ പാലൈസ്‌ ആയിരുന്നു-25 പൈസ. സേമിയ ഐസ്‌ 10 പൈസ. സാധാരണ ചുവന്ന ഐസിനു മാത്രം പ്രത്യേക സ്കീമുണ്ട്‌. സാധാരണക്കാരായ കുട്ടികളെ ആകര്‍ഷിക്കാനാണത്‌. അഞ്ച്‌ പൈസയ്‌ക്ക്‌ രണ്ട്‌ ഐസ്‌ ഫ്രൂട്ട്‌. പക്ഷെ ഒരു പ്രത്യേകത ഉണ്ട്‌. മൂന്നു പൈസ കൊടുത്താല്‍ ഒരെണ്ണം തരില്ല (അക്കാലത്ത്‌ ഒന്നും രണ്ടും മൂന്നും പൈസ പ്രചാരണത്തിലുണ്ടായിരുന്നു). കണക്കു പ്രകാരം അര പൈസ കൂടുതലാണ്‌. പക്ഷെ ആ ദുഷ്‌ടന്മാര്‍ എത്ര കെഞ്ചിയാലും തരില്ല. ഞാന്‍ ഒരു ഐസ്‌ ഫ്രൂട്ട്‌ കൊതിയനായിരുന്നു. പക്ഷെ എന്റെ അപ്പച്ചനും അമ്മച്ചിയും എല്ലാ മാതാപിതാക്കളെയും പോലെ പിശുക്കരും ലോകാരോഗ്യ സംഘടനയുടെ സ്ഥലത്തെ പ്രധാന ഏജന്റുമാരുമായത്‌ കൊണ്ട്‌, ചീത്ത വെള്ളം കൊണ്ടാണ്‌ ഐസ്‌ ഉണ്ടാക്കുന്നത്‌, പഞ്ചസാരയല്ല സാക്കറിനാണ്‌ അതില്‍ മധുരത്തിനായി ചേര്‍ക്കുന്നത്‌, നിറം കിട്ടാനായി അപകട കാരണങ്ങളായ രാസവസ്തുക്കളാണ്‌ ചേര്‍ക്കുന്നത്‌ തുടങ്ങിയ സ്ഥിര തട്ടിപ്പു ന്യായങ്ങള്‍ പറഞ്ഞു ഐസ്‌ ഫ്രൂട്ട്‌ വാങ്ങാന്‍ കാശ്‌ തരില്ല. പിന്നെ എന്റെ ആശ്രയം ക്ലാരേച്ചിയാണ്‌. ക്ലാരേച്ചി യഥാര്‍ത്ഥത്തില്‍ എന്റെ ചേച്ചിയല്ല. സ്ഥാനം കൊണ്ട്‌ അവര്‍ എന്റെ അമ്മൂമ്മയാണ്‌. അപ്പച്ചന്റെ അമ്മയുടെ കസിന്‍ സിസ്റ്റര്‍. അവിവാഹിതയായ അവര്‍ ഞങ്ങളോടൊപ്പമാണ്‌ താമസിച്ചിരുന്നത്‌. ഞായറാഴ്ച്ചകളില്‍ വരുന്ന ഭിക്ഷക്കാര്‍ക്ക്‌ കൊടുക്കാനായി അവര്‍ക്ക്‌ രണ്ട്പൈസകളുടെയും മൂന്നു പൈസകളുടെയും ഒരു ശേഖരമുണ്ടായിരുന്നു. ഐസ്‌ ഫ്രൂട്ട്‌ കൊതി എന്നെ ഏഴാമത്തെ കല്‌പന തെറ്റിയ്‌ക്കാന്‍ പ്രേരിപ്പിച്ചു. എന്റെ വലതുവശത്തെ കാവല്‍ മാലാഖ മോഷ്ടിക്കുന്നത്‌ പാപമാണ്‌ നീ നരകത്തില്‍ പോകുമെന്ന് പേടിപ്പിച്ചു. ഇടതുവശത്തെ കാവല്‍ ചെകുത്താന്‍ ചുവപ്പും മഞ്ഞയും നിറത്തിലുള്ള ഐസ്‌ ഫ്രൂട്ടുകള്‍ കാട്ടി കൊതിപ്പിച്ചു. അവസാനം കാവല്‍ മാലാഖയുടെ കണ്ണുതെറ്റിയ നേരത്ത്‌ ഞാന്‍ ക്ലാര ചേച്ചിയുടെ നാണയ ശേഖരത്തില്‍ കൈവച്ചു. അപ്പന്റെയും അമ്മയുടെയും പ്രധാന സ്പൈ ആയ ലിജു (എന്റെ ഒരേ ഒരു പെങ്ങള്‍) പെട്ടെന്ന് ഭൂമിയില്‍ നിന്ന് മുളച്ചു വന്നു (അതോ മാനത്ത്‌ നിന്ന് പൊട്ടി വീണതോ!?). ആ ബേജാറില്‍ കൈയില്‍ കിട്ടിയത്‌ എത്രയാണെന്ന് നോക്കാതെ ഞാന്‍ പോക്കറ്റിലിട്ട്‌ ഒന്നുമറിയാത്ത പോലെ സ്ഥലം വിട്ടു. സംശയം നിറഞ്ഞ ലിജുവിന്റെ കണ്ണുകളുടെ റേഞ്ചിനപ്പുറത്തെത്തിയപ്പോള്‍ ഞാന്‍ ട്രൗസറിന്റെ പോക്കറ്റിലെ നിധി പുറത്തെടുത്തു ഒരു ‘മൂന്നു പൈസ നാണയം’. എന്റെ ഹൃദയം തകര്‍ന്നു പോയി. ആ നേരം തന്നെ നോക്കി വന്ന ലിജുവിനെ ഞാന്‍ ശപിച്ചു. (അവള്‍ക്ക്‌ ജീവിതത്തില്‍ ഒരിക്കലും ഐസ്‌ ഫ്രൂട്ട്‌ കിട്ടാതെ പോട്ടെ).

ക്ലാസ്‌ തുടങ്ങി. എ.എസ്‌.എന്‍ മാഷുടെ സയന്‍സ്‌ പരീക്ഷയും. അമ്മു ടീച്ചറുടെ മലയാളം പരീക്ഷയും കഴിഞ്ഞു. രുഗ്‌മിണി ടീച്ചറുടെ പീരിഡും കൂടി കഴിഞ്ഞാല്‍ ഇന്റര്‍വെല്ലായി. ഐസുകാരന്‌ സന്മനസ്സ്‌ തോന്നാന്‍ (മൂന്നു പൈസയ്‌ക്ക്‌ ഒരൈസ്‌ തരാന്‍ തോന്നാന്‍) ഞാന്‍ മുട്ടിപ്പായി മാതാവിനോട്‌ പ്രര്‍ത്ഥിച്ചു. കൈയില്‍ പൈസയുള്ള ഭാഗ്യവാന്മാര്‍ ഐസുകാരന്റെ അടുത്തേക്ക്‌ ഓടി. പകുതി ഭാഗ്യവാനായ ഞാനും (അതോ മുക്കാല്‍ ഭാഗ്യവാനോ?). ചെകുത്താന്മാരുടെ രാജാവായ ലൂസിഫെറിനെ പോലെ ഹൃദയ ശൂന്യമായ ഐസുകാരന്‍ പാല്‍നിറത്തിലുള്ള ഐസുകള്‍ കാണിച്ച്‌ കൊതിപ്പിക്കുകയും എന്റെ മൂന്നു പൈസയെ ക്രൂരമായി അവഗണിക്കുകയും ചെയ്തു.
സ്കൂള്‍ ഗെയിറ്റിന്റെ തൂണും ചാരി നിരാശ കൊണ്ട്‌ കുനിഞ്ഞ ശിരസ്സും കൊതി കൊണ്ട്‌ നിറഞ്ഞ വായുമായി ഞാന്‍ നാണയം കൊണ്ട്‌ തല ചൊറിഞ്ഞു നിന്നു. പെട്ടെന്ന് എന്റെ തോളത്ത്‌ ആരോ കൈവച്ചു. തിരിഞ്ഞുനോക്കിയപ്പോള്‍ അതാ ആജന്മ ശത്രു സത്യന്‍ കാട്ടാന. അവന്‍ ഒരു മുഖവുരയുമില്ലാതെ ചോദിച്ചു. “രണ്ടോ മൂന്നോ”? പെട്ടെന്ന് എന്റെ തലയ്‌ക്ക്‌ മുകളില്‍ ഒരു ബള്‍ബ്‌ കത്തി എനിക്ക്‌ കാര്യം പിടികിട്ടി. ഞാന്‍ പറഞ്ഞു “മൂന്ന്”. അവന്‍ അവന്റെ മടക്കിപ്പിടിച്ച കൈ നിവര്‍ത്തി. അതിനുള്ളില്‍ ഞാന്‍ ലോകത്തിലെ ഏറ്റവും വിലപിടിച്ച വസ്തു കണ്ടു. രണ്ട്‌ പൈസാ നാണയം.
ഞങ്ങള്‍ രണ്ടുപേരും ചുരുട്ടിയ മുഷ്ടിയുമായി ഒരേ സൈന്യത്തിലെ പട്ടാളക്കാരെപ്പോലെ ഐസുകാരനടുത്തേയ്‌ക്ക്‌ മാര്‍ച്ച്‌ ചെയ്തു.

നിങ്ങളിപ്പോള്‍ ഊഹിക്കുന്നത്‌ ശരിയാണ്‌. സത്യന്‍ കാട്ടാനയെന്ന- ഞാനൊരിക്കല്‍ മലര്‍ത്തിയടിക്കണമെന്ന് ആഗ്രഹിച്ച പയ്യന്‍-എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ ഒരാളാണ്‌. പങ്കുവയ്‌ക്കലിന്റെ ആഹ്ലാദം, ചേര്‍ന്നു നിന്നു പൊരുതുന്നതിന്റെ ആവേശം, ഒരുമിച്ചു സഹകരിച്ചു ജോലി ചെയ്യുന്നതിന്റെ സുഖം ഇതെല്ലാം പിന്നീട്‌ ഞാന്‍ അനുഭവിച്ചിട്ടുണ്ട്‌.
ഏറ്റവും അവസാനം കേരള കഫേ എന്ന ചിത്രം. മലയാളത്തിലെ ഏറ്റവും പ്രൊഫഷണലുകളായ പത്തു സംവിധായകര്‍ ഒരുമിച്ച്‌ ഒരു ചിത്രത്തിനു വേണ്ടി ജോലി ചെയ്യുക എന്ന ക്ഷിപ്രകാര്യമല്ലാത്ത സംരംഭത്തിന്റെ ഭാഗമായപ്പോള്‍ അതിന്റെ വിജയത്തില്‍ എനിക്ക്‌ സംശയമില്ലാതിരുന്നത്‌ പഴയ ഈ അനുഭവത്തിന്റെ ഓര്‍മ്മ കൊണ്ടാണ്‌.

Published in the magazine `Snehasena’

Advertisements

26 responses

 1. 🙂
  സിനിമകള്‍ടെ അവസാനം സം‌വിധായകരുടെ പേരു കാണുമ്പോളുള്ള ആത്മാര്‍തമായ കയ്യടി, കേരള കഫേയില്‍ കണ്ടത്, ആദ്യ അനുഭവമാരുന്നു!

 2. കൂട്ടായ്മയുടെ വിജയമായി പ്രേക്ഷകരും ഈ സിനിമ അംഗീകരിച്ചു കഴിഞ്ഞു!

 3. Nice writing. The movie ws excellent.. ഒരു പുതിയ experience ആയിരുന്നു. BTW, ആരാണ്‌ അതിലെ സത്യന്‍ കാട്ടാനാ ? 😉 Shaji kailas ആണോ? just kidding.. 🙂
  pls keep on writing lalu-chettaa …..

 4. കേരള കഫേ കാണാനാഗ്രഹിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്‌. ഇതു വരെ കണ്ടില്ല.

  വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇതു പോലെ സേമിയ ഐസും, മിന്തിരി ഐസും നുണഞ്ഞു നടന്നിരുന്ന കാലം ഓര്‍മ്മകളില്‍…

  http://www.baijusultan.blogspot.com

 5. ഗംഭീരമായിട്ടുണ്ട്. നല്ല സൌഹൃദങ്ങൾ ആണ് ഏറ്റവും വലിയ സമ്പാദ്യം. ഈ ഒരു നല്ല മുഹൂർത്തത്തിന്റെ മധുരം പങ്കുവെച്ചതിന് നന്ദി! 🙂

 6. Good that your blog is now in Malayalam. But you should go for a different font.
  Try Varamozhi Editor and the fonts that come along with it.

  And keep making good movies;) All the best!

 7. നല്ല കുറിപ്പ്. ഇനിയും മലയാള സിനിമയില്‍ ഇത്തരം കൂട്ടുസംരംഭങ്ങള്‍ ഉണ്ടാകട്ടെ

 8. hindiyile dus kahaniyan enna chitramaano kerala cafeyude inspiration? In my honest opinion, few stories could have been made better. I m not a film maker, but i do enjoy classic and good films. All d best for ur future endeavours

 9. സിനിമ കണ്ടിട്ടില്ല. ഈ പോസ്റ്റിനെ പറ്റി, ധാരാളം ഓര്‍മ്മകള്‍ തന്ന പോസ്റ്റ്. സേമിയ ഐസിന് മധുരം കുറവായിരുന്നെങ്കിലും കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അടര്‍ന്ന് വരുന്ന സേമിയക്ക് നല്ല ടേസ്റ്റായിരുന്നു 🙂
  എല്ലാ സഹോദരിമാരും എല്ലാ സഹോദരന്മാര്‍ക്കും ഒരു പ്രശ്നമാണ് 😉

 10. മലയാളത്തില്‍ ഇതുപോലെയുള്ള കൂടുതല്‍ സിനിമകള്‍ ഉണ്ടാകട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. തങ്ങളുടെ അടുത്ത ചിത്രത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു…

 11. Nice effort. The location of Puram Kazhchakal was very similar to what I had visualised when I Read CV Sriraman’s short story. Loved the movie, and that is the latest addition to my small collection of DVDs. All the best

 12. dear lal sir,

  it was really a herculean task for me to read out the malayalam given above. this kind of softwares would disturb us than help.

 13. സംഭവം കലക്കി. മരുന്ന്‌ കൈയ്യില്‍ വെച്ചിട്ടാണോ ഈ വൈകിപ്പിക്കല്‍. പോരെട്ടെ മോനെ ദിനേശാ..ഓരോന്നായി.

 14. Nice post, I request you to add a latest snap of Mr. Sathyan Kaattaana and Lal Jose at the bottom of this post. Bridge, Puramkaazhchakal, Makal, Happy Journey… are my favs @ Kerala Cafe & felt you people’s effort disappeared in front of the media hype created by Anjali Menon’s Happy Journey. (Felt it as an adaptation of Hollywood film Phone Booth).

 15. hi sir (lal jose!!!),

  am a fresher here(even ente kanni reply also to any blogs)!!! more over a great fan of urs.
  personally i feel u are capable of contributing more than any others..trust u!! u r awesome!!! we are for ur contribution for this industry (we mallus!!!)

  wish to get your mail id….mail something to the below mentioned id if u get time someday!

  surag. (iamsurag@gmail.com)

 16. Your contribution to Kerala cafe…..the great climax …It started from Nostalgic of sreeni, A tragic back ground ,may be expecting storry revolves around Sreeni again raised confusion on students ………….All of sudden Mammukka claimed allllllllllllll

  Great lal ..great no more lengthy movies…this covers all
  Is it in hollywood the situation will and praise will be differrent….

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s